Your Image Description Your Image Description

ജക്കാർത്ത: വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ സ്വകാര്യ ഭാ​ഗത്ത് പാമ്പ് കടിച്ചു. ഇന്തൊനീഷ്യക്കാരനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജിക്കാണ് സ്വകാര്യ ഭാ​ഗത്ത് പാമ്പുകടിയേറ്റത്. വേദനകൊണ്ട് പുളഞ്ഞ ഷോജി പാമ്പിനെ വലിച്ചുമാറ്റാൻ ശ്രമിച്ചിട്ടും പാമ്പ് കടിവിട്ടില്ല. വേദന സഹിക്കാനാകാതെ നിലത്തുവീണ യുവാവിന്റെ കാലിൽ പാമ്പ് ചുറ്റുകയും ചെയ്തു. ഷോജി തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങൾ സമൂ​ഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

പാമ്പുകളെ വച്ച് സ്റ്റണ്ട് കാണിക്കുന്ന സോഷ്യൽമീഡിയ താരമാണ് ഷോജി. പാമ്പിനെ കയ്യിലെടുക്കുന്നതും, പാമ്പിൻ കൂട്ടിൽ കിടക്കുന്നതും, പാമ്പിനെ ചുറ്റിപ്പിടിക്കുന്നതുമൊക്കെയായുള്ള വീഡിയോ ചിത്രീകരിക്കുന്നതാണ് യുവാവിന്റെ ഹോബി. പക്ഷേ ഇത്തവണ പാമ്പുമൊത്തുള്ള വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ യുവാവിന് എട്ടിന്റെ പണിയാണ് കിട്ടിയത്. സംഭവത്തിന്റെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

“പാമ്പിനെ കളിപ്പിക്കാൻ പോയാൽ ഇങ്ങനെയൊക്കെ സംഭവിക്കും” എന്ന് കമൻറുകൾ പലരും പങ്കുവച്ചു. ബോയിഗ ഡെൻഡ്രോഫില എന്ന ഇനത്തിൽപ്പെട്ട കണ്ടൽ പാമ്പാണ് ഷോജിയെ കടിച്ചത്. ഇവയ്ക്ക് നേരിയ വിഷമേ ഉള്ളൂ എന്ന് പറയുമ്പോഴും, കടിയുടെ ദൈർഘ്യം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു.

ഷോജി മനഃപൂർവ്വം ഇത് ചെയ്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്. സ്വന്തം നാവ് പാമ്പിൻറെ വായിലേക്ക് കടത്തി വയ്ക്കുന്നത് പോലുള്ള അപകടകരമായ സ്റ്റണ്ടുകൾ ഷോജി പതിവായി ചെയ്യാറുള്ളതാണ്. എന്തായാലും ഷോജിയുടെ ഈ സ്റ്റണ്ട് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *