Your Image Description Your Image Description

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ഭാര്യ ആരതി അഹ്‍ലാവത്തും വേർപിരിയുന്നു എന്ന അഭ്യൂഹം ശക്തമാകുന്നു. കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് താരത്തിന്റെ വിവാഹമോചന വാർത്ത റിപ്പോർട്ട് ചെയ്തത്. സേവാഗും ഭാര്യയും തമ്മിൽ അകൽച്ചയിലാണെന്നും ഇരുവരും മാസങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നുമാണ് റിപ്പോർട്ട്. ദമ്പതികൾ വിവാ​​ഹമോചന നടപടികളിലേക്ക് കടന്നെന്നും റിപ്പോർട്ടുണ്ട്.

2004 ലായിരുന്നു സേവാഗും ആരതിയും വിവാഹിതരാകുന്നത്. സേവാഗിനും ആരതിക്കും രണ്ട് ആൺമക്കളാണുള്ളത്. ആര്യവീർ സേവാഗും വേദാന്ത് സേവാഗും. അതേസമയം, വിവാഹ മോചനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നെങ്കിലും സേവാഗോ, ആരതിയോ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന സേവാഗ്, 2013ലാണു കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിക്കുന്നത്. ടെസ്റ്റിൽ രണ്ടു തവണ ട്രിപ്പിൾ സെഞ്ചറികൾ‌ നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളും 251 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 23 സെഞ്ചറികളും ഏകദിനത്തിൽ 15 സെഞ്ചറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *