Your Image Description Your Image Description

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു നടിയും അവതാരകയുമായ സ്വാസിക വിജയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബും വിവാ​ഹിതരായത്. 2024 ജനുവരി 24നായിരുന്നു വിവാഹം. അതായത്, ഇന്നാണ് താരത്തിന്റെ ഒന്നാം വിവാ​ഹ വാർഷികം. ഒന്നാം വിവാ​ഹ വാർഷിക ദിനത്തിൽ വീണ്ടും വിവാ​ഹിതരായിരിക്കുകയാണ് ദമ്പതികൾ.

തമിഴ് ആചാരപ്രകാരമാണ് ഇന്നത്തെ ചടങ്ങ് നടന്നത്. ഇതിന്റെ ഇതിന്റെ വീഡിയോ പ്രേം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

‘ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങൾ രണ്ടുപേർക്കും ഇതൊരു യഥാർത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്‌നേഹം’- എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

ഒരിക്കൽ ഒരു റൊമാന്റിങ് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത് എന്ന് സാസ്വിക വ്യക്തമാക്കിയിരുന്നു. ഇരുവരും മനംപോലെ മം​ഗല്യം എന്ന സീരിയലിലാണ് ഒരുമിച്ച് അഭിനയിച്ചത്. പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പും പലതവണ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വാസികയും പ്രേമും പങ്കുവെച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ വിവാഹവാർത്ത സത്യമാണോ കള്ളമാണോ എന്ന് ആശങ്കയിലായിരുന്നു തുടക്കത്തിൽ ആരാധകർ. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് സ്വാസികയുടെ വരൻ പ്രേം ജേക്കബ്.പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010ൽ റിലീസ് ചെയ്ത ഫിഡിലാണ് സ്വാസികയുടെ ആദ്യ മലയാള സിനിമ. ടെലിവിഷൻ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

റാട്ട്,​ കുമാരി,​ ഉടയോൾ,​ പത്താംവളവ്,​ ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന,​ കാറ്റും മഴയും,​ സ്വർണ കടുവ,​ കുട്ടനാടൻ മാർപ്പാപ്പ,​ അറ്റ് വൺസ്,​ ഒറീസ,​സ്വർണ മത്സ്യങ്ങൾ, അയാളും ഞാനും തമ്മിൽ,​ ബാങ്കിംഗ് അവേഴ്സ്,​ മോൺസ്റ്റർ,​ ചതുരം,​ വാസന്തി തുടങ്ങിയവയാണ് സ്വാസികയുടെ പ്രധാന ചിത്രങ്ങൾ. വിവേകാനന്ദൻ വൈറലാണ് സ്വാസികയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം. കൂടാതെ സീരിയലുകളിലും അഭിനയിച്ചു

Leave a Reply

Your email address will not be published. Required fields are marked *