Your Image Description Your Image Description

ഡൽഹി: ഐഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് പിന്നാലെ പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. ഇതേ തുടർന്ന് ടെക് ഭീമനായ ആപ്പിളിന് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ ഐഫോണുകള്‍ക്ക് പ്രശ്‌നം നേരിടുന്നതായുള്ള ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് ആപ്പിളിന്‍റെ വിശദീകരണം തേടിയതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു.കേന്ദ്ര ഉപഭോക്തൃ സംരക്ഷ അതോറിറ്റിയാണ് (സിസിപിഎ) ആപ്പിളിന് നോട്ടീസ് അയച്ചതെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി വ്യക്തമാക്കി.

അപ്‌ഡേറ്റിന് ശേഷം ഐഫോണുകളിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര ഉപഭോക്തൃ ഹെല്‍പ്‌ലൈനില്‍ നിരവധി പരാതികള്‍ എത്തിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകള്‍ക്ക് പ്രകടമായ വളര്‍ച്ച ദൃശ്യമാകുന്ന കാലയളവിലാണ് കമ്പനി ഈ തിരിച്ചടി നേരിടുന്നത്.2024ല്‍ രണ്ടുവട്ടം, സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ഗുരുതരമായ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമാകും എന്ന് കാണിച്ച് ആപ്പിള്‍ ഉപകരണങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഫോണുകള്‍ ഉള്‍പ്പടെയുള്ളവ ഹാക്ക് ചെയ്യപ്പെടാന്‍ വളരെയേറെ സാധ്യതയുണ്ട് എന്നായിരുന്നു മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *