Your Image Description Your Image Description

ബാങ്കോക്ക്: ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ നീക്കവുമായി ചൈന.പൗരൻമാരെ കൂടുതൽ ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

മ്യൂച്വൽ ഫണ്ടുകളിൽ ‘എ ഷെയർ’ എന്ന് വിളിക്കുന്ന ഓൺഷോർ സ്റ്റോക്കുകളുടെ ഹോൾഡിങ്ങിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 10 ശതമാനം എങ്കിലും നിക്ഷേപം വർധിപ്പിക്കു​മെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊമേഴ്‌സ്യൽ ഇൻഷുറൻസ് ഫണ്ടുകൾ ഈ വർഷം മുതൽ അവരുടെ വാർഷിക പുതിയ പ്രീമിയം വരുമാനത്തിന്റെ 30 ശതമാനം ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിക്കും. കുറഞ്ഞത് നൂറുകണക്കിന് ബില്യൺ യുവാൻ ദീർഘകാല ഫണ്ടുകളെങ്കിലും എ ഷെയറുകളിലേക്കും ഓരോ വർഷവും കൂട്ടിച്ചേർക്കപ്പെടും -ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ വു ക്വിംഗ് പറഞ്ഞു.

പെൻഷൻ ചുമതലയുള്ള മന്ത്രാലയങ്ങളും സെൻട്രൽ ബാങ്കും ഉൾപ്പെടെയുള്ള ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. പ്ലാനിന്റെ വിവിധ നടപടികൾ നടപ്പിലാക്കുന്നതോടെ ഇടത്തരം, ദീർഘകാല ഫണ്ടുകളുടെ ഇക്വിറ്റി അലോക്കേഷൻ ശേഷി വർധിപ്പിക്കുകയും നിക്ഷേപത്തിന്റെ തോത് ക്രമാനുഗതമായി വികസിപ്പിക്കുകയും മൂലധന വിപണിയിലെ ഫണ്ടുകളുടെ വിതരണവും ഘടനയും മെച്ചപ്പെടുത്തുകയും മൂലധന വിപണി വീണ്ടെടുക്കുന്നതിനുള്ള നല്ല സാഹചര്യങ്ങൾ ഏകീകരിക്കുകയും ചെയ്യും -വൂ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *