Your Image Description Your Image Description

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പി.എസ്.സി കോച്ചിങ് ആൻഡ് ഇംഗ്ലീഷ് ടീച്ചർ നിയമനം നടത്തുന്നു. എം.എ ഇംഗ്ലീഷ് ബിഎഡ്/സെറ്റ്/നെറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത.

താൽപര്യമുള്ളവർ ബയോഡാറ്റ അസൽ സർട്ടിഫിക്കറ്റുകൾ ആയതിന്റെ പകർപ്പ് സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471-2343618, 0471-2343241.

Leave a Reply

Your email address will not be published. Required fields are marked *