Your Image Description Your Image Description

ലണ്ടന്‍: നിയമവിരുദ്ധമായി വിവരശേഖരണം നടത്തിയെന്നാരോപിച്ച് മാധ്യമവ്യവസായ ഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ പത്രത്തിനെതിരേ ഹാരി രാജകുമാരന്‍ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കി. രാജകുടുംബത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്തതിന് മര്‍ഡോക്ക് മാപ്പ് പറയുകയും നഷ്ടപരിഹാരം നല്‍കുമെന്ന് സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് ഹാരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിനെതിരെയാണ് ഹാരി പരാതി നല്‍കിയത്. എന്‍ജിഎന്നിന്റെ ഉടമസ്ഥതയിലുള്ള പത്രമായ ‘ദി സണ്‍’ തനിക്കും കുടുംബത്തിനുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഫോണ്‍ ഹാക്ക് ചെയ്‌തെന്നും ആരോപിച്ചായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *