Your Image Description Your Image Description

ലഖ്നൗ: അച്ഛന് ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക് സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഏറെ അഭിമാനത്തോടെ മകൻ സമ്മാനിച്ച ബൈക്കിൽ സഞ്ചരിക്കുന്ന ഖൻചന്ദ്രിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 5 ലക്ഷം രൂപയുടെ കാവസാക്കി നിഞ്ച ബൈക്കാണ് റിങ്കു അച്ഛനു സമ്മാനിച്ചത്.

മകൻ ദേശീയ ടീം താരമായിട്ടും ​ഗ്യാസ് സിലിണ്ടറുകൾ ചുമന്ന് വീടുകളിലെത്തിച്ചു നൽകുന്ന ജോലി ഇപ്പോഴും തുടരുന്നുണ്ട് അദ്ദേഹം. എന്നാൽ അച്ഛൻ അദ്ദേഹത്തിനു ഇഷ്ടമുള്ള ജോലി ചെയ്യുകയാണെന്നു റിങ്കു നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. നിലവിൽ ഇന്ത്യ- ഇം​ഗ്ലണ്ട് ടി20 പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് റിങ്കു. ഇക്കഴിഞ്ഞ ഐപിഎൽ മെ​ഗാലേലത്തിൽ റിങ്കുവിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 13 കോടിയ്ക്ക് ടീമിൽ തിരിച്ചെത്തിച്ചിരുന്നു.

അതിനിടെ വിവാ​ഹിതനാകാനുള്ള തയ്യാറെടുപ്പിലുമാണ് റിങ്കു സിങ്. സമാജ്‍വാദി പാർട്ടി എംപി പ്രിയ സരോജുമായുള്ള വിവാഹത്തിനുള്ള ഒരുക്കത്തിലാണ് റിങ്കുവിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *