Your Image Description Your Image Description

എറണാകുളം: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. അങ്കമാലി ജോസ്പുരം ഭാഗത്ത്‌ കറുതോൻ വീട്ടിൽ ജീസ്മോൻ സാബു (22) വിനെയാണ് ആലുവ പോലീസ് പിടികൂടിയത്.
20ന് രാവിലെ 10ന് പുളിഞ്ചോട് ഭാഗത്ത് വച്ച്, ഫോൺ ചെയ്ത് നടന്നു വരികയായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോണാണ് ഇരുചക്രവാഹനത്തിൽ വന്ന പ്രതി തട്ടിപ്പറിച്ച് കടന്ന് കളഞ്ഞത്. യുവതി ഉടനെ പോലീസ് പരാതി നൽകി. ഇവർ പറഞ്ഞ അടയാളം വച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മണിക്കൂറകൾക്കുള്ളിൽ സെമിനാരിപ്പടി ഭാഗത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.

യുവതിയുടെ ഫോണും ഇയാൾ മോഷണം നടത്തിയ മറ്റു രണ്ട് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇരുചക്രവാഹനം കഴിഞ്ഞ ദിവസം പുലർച്ചെ കാലടിയിൽ നിന്നും മോഷ്ടിച്ചതാണ്. അങ്കമാലിയിൽ നിന്ന് ബൈക്ക് മേഷ്ടിച്ച കേസിൽ ജയിലിൽ ആയിരുന്ന പ്രതി അഞ്ച് ദിവസം മുൻപാണ് പുറത്തിറങ്ങിയത്. എസ് ഐമാരായ കെ. നന്ദകുമാർ, സുജോ ജോർജ്, സീനിയർ സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ ,പി.എ നൗഫൽ, കെ.എം മനോജ്, കെ.എ നൗഫൽ, മുഹമ്മദ് അമീർ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *