Your Image Description Your Image Description

എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയും വൈദികരുമായി രണ്ടാം ഘട്ട നടത്തി. ഇപ്പോള്‍ അതിരൂപതയിലെ ഭരണപരമായ വിഷയങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കുര്‍ബാന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പിന്നീടുണ്ടാകുമെന്നും വൈദിക സമിതി അറിയിച്ചു.

ചര്‍ച്ച പോസിറ്റീവെന്നാണ് വൈദികര്‍ പറഞ്ഞത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാര്‍ ജോസഫ് പാംപ്ലാനി ഉറപ്പു നല്‍കി. വൈദികര്‍ക്കെതിരായ നടപടികള്‍ മരവിപ്പിക്കാനും തീരുമാനമായി. കൂടാതെ കൂരിയയും മറ്റു കാനോനിക സമിതികളും പുനഃസംഘടിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചു. അതിരൂപതയിലെ വൈദികരെ നാല് സോണുകളാക്കി തിരിച്ച് ചര്‍ച്ച നടത്തും.

അല്‍മായരുമായും ചര്‍ച്ചയുണ്ടാകും.തുടര്‍ ചര്‍ച്ചകളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കൂടി പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മാര്‍ ജോസഫ് പ്ലാംപാനി ഉറപ്പുനല്‍കി. പോലീസ് നടപടിയുണ്ടായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈദികര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച സെയ്ന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം നടത്തിയത്. ഇതിനിടയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.

തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ 21 വൈദികര്‍ക്കെതിരെയും പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയോടെ വൈദികര്‍ പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിച്ചു. പ്രശ്‌നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും വിഷയം പഠിക്കാനായി ഒരു മാസത്തെ സമയം വേണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *