Your Image Description Your Image Description

മൈസൂരു : മൈസൂരുവിൽ മാനന്തവാടി സ്വദേശിയുടെ വാഹനം തടഞ്ഞുനിർത്തി വൻകവർച്ച. ബേക്കറിവ്യാപാരി അൽത്താഫിനു (45) നേരേയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്.അക്രമികൾ അൽത്താഫിന്റെ വാഹനവും ഇതിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ അപഹരിച്ചു. മാനന്തവാടി സ്വദേശിയായ ഡ്രൈവർ സൂപ്പിക്ക് (54) പരിക്കേറ്റു.

മൈസൂരു എച്ച്.ഡി. കോട്ടെയ്ക്ക് സമീപം മന്ദനഹള്ളിയിൽ രാവിലെ പതിനൊന്നോടെയാണ് സംഭവം ഉണ്ടായത്. അൽത്താഫും ഡ്രൈവറും മൈസൂരുവിൽ സ്ഥലക്കച്ചവടത്തിനായി പോയി നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു.ഡൽഹി രജിസ്ട്രേഷനിലുള്ള എസ്.യു.വി.യിൽ മുഖംമൂടി ധാരികളായ നാലംഗസംഘമാണ് കവർച്ച നടത്തിയത്.ഇവർ വാഹനം തടഞ്ഞുനിർത്തി ഇരുവരെയും വലിച്ചിഴച്ച് പുറത്തിറക്കി നടുറോഡിലിട്ട് മർദിച്ചു.ശേഷം ഇവർ വാഹനവുമായി കടന്നു.

അൽത്താഫും ഡ്രൈവറും ജയപുര പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *