ബെംഗളൂരു:കർണാടകയിൽ പൂർണ ഗർഭിണിയായ പശുവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പരാതി. പശുവിനെ അറുത്ത ശേഷം മാംസം മുറിച്ചുകൊണ്ടു പോയെന്ന് പരാതിയിൽ പറയുന്നു. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലാണ് സംഭവം. മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ തലയും കൈകാലുകളും കാട്ടിൽ നിന്ന് കണ്ടെത്തിയത്. തലയും അകിടും ഭ്രൂണവും വേവ്വേറെ മുറിച്ചിരുന്നു. പൂർണ വളർച്ചയെത്തിയ ഭ്രൂണം ശരീരത്തിൽ നിന്നും വേർപ്പെടുത്തിയ നിലയിലായിരുന്നു. പശുവിന്റെ ഉടമ കൃഷ്ണ ആചാരിയുടെ പരാതിയിൽ ഹൊന്നാവർ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ശിവമോഗ ജില്ലയിലെ ഭദ്രാവതി നദിക്കരയിൽ നിന്ന് വൻ തോതിൽ പശുവിന്റെ മാംസാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്തു ഗോവധം നടക്കുന്നതായി ആരോപിച്ച് ബിജെപി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ചാമ്രാജ്പേട്ടിൽ മൂന്നു പശുക്കളുടെ അകിട് അറുത്ത നിലയിൽ കണ്ടെത്തിയത്.
Check latest article from this author !

Recent Posts
- പ്രേക്ഷകർ സ്വീകരിച്ചോ; കേസരിയുടെ ഔദ്യോഗിക കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
- ആശുപത്രിയിലെത്തി സുകുമാരൻ നായരുടെ ആരോഗ്യ വിവരങ്ങളന്വേഷിച്ച് മുഖ്യമന്ത്രി
- ഭീകരാക്രമണം ഉണ്ടാകാതിരിക്കാൻ ഹിന്ദുക്കൾ വാൾ ഒപ്പം കരുതണമെന്ന് ആർ എസ് എസ് നേതാവ്
- ‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടവന്റെ കൈവെട്ടും’; അതിന് പറ്റിയ ആൺകുട്ടികൾ ഈ പാർട്ടിക്കകത്ത് ഉണ്ടെന്ന് കെ സുധാകരൻ
- പാക് പൗരന്മാരുടെ നാടുകടത്തൽ; ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച സ്ത്രീകൾ ദുരിതത്തിൽ