Your Image Description Your Image Description

ബെംഗളൂരു: ബീദറിലെ രണ്ട് എടിഎം ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് 93 ലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കൂടുതൽ സ്ഥലങ്ങളിലേക്ക് ഇവരെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചു. കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 8 പോലീസ് സംഘങ്ങൾ സംയുക്തമായി പ്രവർത്തിച്ചിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്.

ഛത്തീസ്ഗഡ് സ്വദേശിയായ മനീഷും കൂട്ടാളിയുമാണ് കവർച്ചയ്ക്ക് പിന്നിലെന്നും, പ്രതികൾക്ക് ബിഹാറിലെ കുപ്രസിദ്ധ ക്രിമിനൽ സംഘമായ അമിത് ഗാങ്ങുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം കൊള്ളയടിച്ച സംഘം ബീദർ നഗരത്തിൽ നിന്ന് തെലങ്കാനയിലെ സഹീറാബാദ് താലൂക്ക് വഴി ഹൈദരാബാദിലേക്ക് പ്രവേശിക്കുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായിട്ടുണ്ട്.

ബിദർ വിട്ടശേഷം ഇവർ മോഷ്ടിച്ച പണം ട്രോളി ബാഗിലാക്കി. വടക്കോട്ട് പോകാൻ ഓട്ടോ വാടകയ്‌ക്കെടുക്കാൻ ശ്രമിക്കുന്നതിനിടെ അഫ്‌സൽപൂരിലെ ഒരു ട്രാവൽ ഏജൻസിയുമായി ഇരുവരും വഴക്കിട്ടതായാണ് റിപ്പോർട്ട്. തർക്കത്തിന് മുമ്പ് അഫ്‌സൽഗഞ്ചിലെ ഡോസ് കിംഗ് ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കുന്നതും കണ്ടിരുന്നു. ഇവർ ട്രോളി ബാഗുമായി പോകുന്നതും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

പ്രതികൾ ഹോട്ടലിൽ എത്തി വസ്ത്രം മാറിയതായി കരുതപ്പെടുന്നു, പിന്നീട് അവർ വ്യത്യസ്തമായ വസ്ത്രം ധരിച്ചിരുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബൈക്കിൽ പോകുമ്പോൾ ഇവരിൽ ഒരാൾ ജാക്കറ്റ് ധരിച്ചിരുന്നു, എന്നാൽ പിന്നീട് അത് മാറ്റി. ഹൈദരാബാദിലെത്തിയ ഇവർ ട്രോളി ബാഗ് വലിച്ചിഴയ്ക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സെക്കന്തരാബാദിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനിലാവാം ഇവർ കയറിയതെന്ന് പോലീസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *