Your Image Description Your Image Description

മലപ്പുറം: നിലമ്പൂരിലെ പാട്ടുത്സവത്തിന്റെ ഭാ​ഗമായി നടന്ന ​ഗോകുലം നൈറ്റിൽ നടൻ നിവിൻ പോളി പങ്കെടുത്തു. ഒരുപാടു നാളുകൾക്ക് ശേഷമാണ് നിവിൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. തനിക്കൊരു പ്രശ്നമുണ്ടായപ്പോൾ കൂടെ നിന്നത് ജനങ്ങളാണെന്ന് നടൻ പറഞ്ഞു. കൂടാതെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാൻ ഒരു വേദി കിട്ടിയിരുന്നില്ലെന്നും നിവിൻ വ്യക്തമാക്കി.

‘അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികൾക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലൻ ചേട്ടൻ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോൾ ഓടിവന്നത്. എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങൾക്കൊരു നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു’നിവിൻ പറഞ്ഞു.

ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ നിവിൻ നിൽക്കുന്നത്. നിലമ്പൂരിലെ പാട്ടുത്സവം കാണുമ്പോൾ തന്റെ നാടായ ആലുവയിലെ ശിവരാത്രി ആഘോഷങ്ങളെ ഓർമ്മിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. 2018-ലെ വെള്ളപ്പൊക്കത്തിൽ തന്റെ വീട് മുഴുവൻ വെള്ളം കയറിയിരുന്നു. അവസാനം വീട് പുതുക്കി പണിയേണ്ടി വന്നു. ആസമയത്ത് തന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് ഉപയോ​ഗിക്കണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയിൽ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോൾ വീട്ടിലുള്ളതെന്നും നിവിൻ പറഞ്ഞു. ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ വരും. എന്നെ വിശ്വസിച്ച ജനങ്ങളെ ഞാൻ ഒരിക്കലും നിരാശപെടുത്താറില്ല. ആ പ്രോത്സാഹനവും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *