Your Image Description Your Image Description

കോയമ്പത്തൂർ: ​അടുക്കളയിലെത്തിയ കാട്ടാന അരിച്ചാക്കുമായി കടന്നുകളഞ്ഞു. ശനിയാഴ്ച കോയമ്പത്തൂരിലെ തെരക്കുപാളയത്താണ് കാട്ടന വീട്ടിലെ അടുക്കളയിലെ സാധനങ്ങൾ കൈക്കലാക്കിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആനയെത്തിയതോടെ വീട്ടിൽ താമസിക്കുന്നവർ ഭയന്നുവെങ്കിലും ആർക്കും അപകടം വരുത്താതെ ആന അരിച്ചാക്കുമായി കടന്നുകളയുകയായിരുന്നു.

നാല് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് ആന എത്തിയത്. വീടിനുള്ളിലേക്ക് ആന കടക്കാൻ ശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ല. തുടർന്ന് അടുക്കളയിൽ നിന്ന് അരി ഉൾപ്പടെയുള്ള സാധനങ്ങളുമായി ആർക്കും പരിക്കേൽപ്പിക്കാതെ ആന മടങ്ങുകയായിരുന്നു.

അടുക്കള ഭാഗത്ത് ആനയെ കണ്ടയുടൻ വീട്ടിൽ താമസിച്ചിരുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് ആന അടുക്കളയിലെ സ്റ്റൗവും ഗ്യാസ് സിലിണ്ടറും എടുക്കാൻ ശ്രമിച്ചു. ഇതുകണ്ട് തൊഴിലാളികൾ ഉടൻ ഗ്യാസ് സ്റ്റൗ ഓഫ് ചെയ്തതിനാൽ വൻ തീപിടിത്തവും ഒഴിവായി. തുടർന്ന് അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിയും എടുത്ത് ആന മടങ്ങുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *