Your Image Description Your Image Description

പാ​റ്റ്ന: ബീഹാർ വ്യാജമദ്യ ദുരന്തത്തിൽ ഏ​ഴ് പേ​ർക്ക് ദാരുണാന്ത്യം. ബീഹാറിലെ വെ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ലാണ് വ്യാ​ജ​മ​ദ്യം കു​ടി​ച്ച ഏ​ഴ് പേ​ർ മ​രി​ച്ചത്. ലൗ​രി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നാ​ണ് എ​ല്ലാ മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ശൗ​ര്യ സു​മ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കുറിച്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പോലീസ്.

ഞാ​യ​റാ​ഴ്ച​യാ​ണ് മ​ര​ണ​ത്തെ​ക്കു​റി​ച്ച് പൊലീ​സിന് വിവരം ലഭിച്ചത്. ഏ​ഴ് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു.
വ്യാ​ജ​മ​ദ്യം ക​ഴി​ച്ച​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ര​ണ്ടു​പേ​ർ മ​രി​ച്ച​ത് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച​ല്ലെ​ന്ന് എ​സ്.പി വ്യ​ക്ത​മാ​ക്കി. ഇതിലൊരാൾ ട്രാ​ക്ട​ർ ഇ​ടി​ച്ചും മ​റ്റൊ​രാ​ൾ പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ചു​മാ​ണ് മ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എല്ലാ മൃതദേഹങ്ങളും സംസ്‌കരിച്ചതിനാൽ മരണകാരണം കണ്ടെത്താൻ പ്രയാസമാണെന്ന് വെസ്റ്റ് ചമ്പാരൻ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ (ഡിഡിസി) സുമിത് കുമാർ പറഞ്ഞു. 2016-മുതൽ ബിഹാറിൽ മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *