Your Image Description Your Image Description

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ഒന്നിച്ച് മാധ്യമങ്ങളെ കാണും. ഇതിനിടെ പുനസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം അറിയാന്‍ കേരളത്തിന്റെ ചുമതയുള്ള സംഘടന ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തും.

ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത്. വി ഡി സതീശനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഐ ഗ്രൂപ്പില്‍ നിന്നും കെസി വേണുഗോപാല്‍ പക്ഷത്തു നിന്നും ഉയര്‍ന്നിരുന്നത്. വിഡി സതീശനെ നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സതീശന്‍ ആരെന്ന് എപി അനില്‍കുമാര്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതി കോണ്‍ഗ്രസുകാര്‍ക്ക് അഭയകേന്ദ്രമല്ലാതായെന്നും നേരത്തെ ഇങ്ങനെ അല്ലായിരുന്നു എന്നും ശൂരനാട് രാജശേഖരന്‍ വിമര്‍ശിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ കെസി വേണുഗോപാല്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്. തമ്മിലടി തുടര്‍ന്നാല്‍ ചുമതല ഒഴിയുമെന്ന് ദീപദാസ് മുന്‍ഷിയും മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *