Your Image Description Your Image Description

തിരുവനന്തപുരം: കു​ടി​പാലക്കാട് കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് മ​ദ്യ​നി​ർ​മാ​ണ​ശാ​ല അ​നു​വ​ദി​ച്ച സർക്കാർ നടപടിക്കെ​തി​രായ പ്രതിപക്ഷ പ്ര​തി​ഷേ​ധത്തെ വിമർശിച്ച് എക്സൈസ് മന്ത്രി എം.ബി രാജേഷ്. വിവാദത്തിന് പിന്നിൽ രാഷ്ട്രീയലാഭം മാത്രമാണെന്നും എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നവരാണ് പ്രതിപക്ഷമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ബ്രൂവറി പദ്ധതിക്ക് പ്രാരംഭ അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു. ആരാണ് പ്രതിപക്ഷ നേതാവ് എന്നുള്ള മത്സരത്തിലാണ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും. അവർ പത്രസമ്മേളനം നടത്തുന്നതിന് അനുസരിച്ച് പത്രസമ്മേളനം നടത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂണിറ്റ് അനുവദിക്കാനുള്ള പിണറായി സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസവും മന്ത്രി രംഗത്തെത്തിയിരുന്നു. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ ഉത്‌പാദിപ്പിക്കുമെന്ന് കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെന്നും അതനുസരിച്ച് നടപടിയെടുക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഒരു സ്ഥാപനം അപേക്ഷിച്ചു. പരിശോധനകൾ നടത്തി എല്ലാ നിയമവും അനുസരിച്ച് ആരംഭിക്കുന്നതിനുള്ള പ്രാരംഭ അനുമതിയാണ് മന്ത്രിസഭ നൽകിയത്. കേന്ദ്ര സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്പനിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *