Your Image Description Your Image Description

കണ്ണൂർ : നാഷണല്‍ വോട്ടേര്‍സ് ഡേ യുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജനുവരി 23 ന് രാവിലെ 10.30 ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ വനിതാ കോളേജില്‍ ഇലക്ഷന്‍ സംബന്ധിച്ച് ജില്ലാതല ക്വിസ്സ് മത്സരം നടത്തുന്നു.

ജില്ലയിലെ മുഴുവന്‍ കോളേജുകളില്‍ നിന്നും ചുരുങ്ങിയത് അഞ്ച് മത്സരാര്‍ത്ഥികളെ വീതം പങ്കെടുപ്പിക്കുന്നതിനുള്ള നടപടി കോളേജ് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരം ഫോണ്‍ നമ്പര്‍ സഹിതം ജനുവരി 22 ന് വൈകുന്നേരം നാലിനകം electionkannur2024@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍- 0497 2709140

Leave a Reply

Your email address will not be published. Required fields are marked *