Your Image Description Your Image Description

തിരുപ്പതി: തിയേറ്ററിൽ മൃഗബലി നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ആന്ധ്രാപ്രദേശ് പൊലീസ്. സിനിമ പ്രദർശനത്തിന് മുന്നോടിയായാണ് മൃഗബലി നടത്തിയത്. ജനുവരി 12 ന് ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദർശനത്തിനിടെയായിരുന്നു സംഭവം.

പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമൽസ് (പെറ്റ) അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശങ്കരയ്യ, രമേഷ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുപേർക്കും ജാമ്യം ലഭിച്ചു. മൃഗബലി നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.
ചിത്രത്തിലെ നായകനായ എൻ.ബാലകൃഷ്ണയുടെ പോസ്റ്ററിൽ ആടിന്‍റെ തലയറുത്ത് രക്തം പുരട്ടുകയായിരുന്നു ആരാധകർ. പ്രശസ്ത തെലുങ്ക്‌ നടനും ഹിന്ദുപുര്‍ എം.എൽ.എയുമായ ബാലകൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീഭര്‍ത്താവാണ്. മൃഗബലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *