Your Image Description Your Image Description
Your Image Alt Text
ന്യൂഡല്‍ഹി: മുകേഷ് അംബാനിയെ കടത്തിവെട്ടി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം വീണ്ടും നേടിയിരിക്കുകയാണ് ഗൗതം അദാനി.
പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും.
ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്ബന്ന പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 12-ാം സ്ഥാനത്തെത്തി. അതേസമയം 13 സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്.
കഴിഞ്ഞ ഡിസംബറില്‍ 4.41 ബില്യണ്‍ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞവര്‍ഷം അദാനിക്ക് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *