Your Image Description Your Image Description
Your Image Alt Text

സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാക്കൾക്ക് കൈമാറുന്ന സ്വർണ്ണ കപ്പിന് സ്വീകരണം നൽകി. കോഴിക്കോടു നിന്നും ഘോഷയാത്ര യോടെ എറണാകുളം ജില്ലാ അതിർത്തിയിൽ എത്തിയ സ്വർണ്ണകപ്പ് കറുകുറ്റിയിൽ വെച്ച് വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. വി ജ്യോത്സന, എ.ഇ.ഒ പി.അംബിക , വിവിധ അധ്യാപക സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു വേദിയായ അങ്കമാലി സെന്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. സ്‌കൂൾ കവാടത്തിൽ നിന്നും ബാൻഡ്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് സ്വർണ്ണകപ്പ് വേദിയിൽ എത്തിച്ചത്.

സമ്മേളനം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭാ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡന്റ് സനിതാ റഹീം, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദാ മോഹൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ എം.ജെ ജോമി, വിവിധ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *