Your Image Description Your Image Description

പാലക്കാട്ടെ മൂന്ന് സംഘടനകൾ – ജെ സി ഐ പാലക്കാട് ഫോർട്ട്, പാലക്കാട് ട്രൈനേഴ്‌സ് ഫോറം, റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് എന്നിവർ ചേർന്ന് “വെൽക്കം 2025” എന്ന പേരിൽ നവവത്സരാഘോഷ കുടുംബസംഗമം സംഘടിപ്പിച്ചു. പാലക്കാട് ലീഡ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി റിട്ടയേർഡ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കെ.എൽ രാധാകൃഷ്ണൻ ഉത്‌ഘാടനം ചെയ്തു.

ഇന്നത്തെ കാലഘട്ടത്തിൽ മാതാപിതാക്കൾക്ക് കുട്ടികൾക്കായി നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവരുടെ സമയമാണെന്ന് ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജെ സി ഐ സോൺ വൈസ് പ്രസിഡണ്ട് മുഹമ്മദ് ആഷിഖ് വിശിഷ്ടാതിഥിയായി. മൂന്നു സംഘടനകളിലെയും കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. സന്തോഷ് കുമാർ പി. സ്വാഗതവും, രജീഷ് ശേഖർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *