Your Image Description Your Image Description

കോയമ്പത്തൂർ : റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പ്രോഗ്രാമിൻ്റെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ വിദ്യാർത്ഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു.

ചെറുധാന്യങ്ങളുടെ കൃഷിരീതികൾ അവയുടെ ആരോഗ്യ ഗുണങ്ങൾ എന്നിവയെ പറ്റിയാണ് വിദ്യാർഥികൾ വിശദീകരിച്ചത്. കൂടാതെ മൈക്രോ ന്യൂട്രിയന്റ്സിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ, പശുക്കളിൽ സാധരണ ആയി കണ്ടുവരുന്ന അകിടുവീക്കം, കുളമ്പുരോഗം എന്നീ രോഗങ്ങളുടെ പ്രതിരോധത്തെ പറ്റിയും പശുക്കളിലെ കൃത്രിമ ബീജസങ്കലനത്തെ,സിഎംടി കിറ്റ് ഉപയോഗം പറ്റിയും വിദ്യാർഥികൾ ക്ലാസ്സ്‌ എടുത്തു. ചെടികൾക്ക് വേണ്ടിയുള്ള സബ്‌സിഡി, സ്കീംസ് അതിന്റെ അപേക്ഷരീതി എന്നിവയെ പറ്റി കർഷകർക്ക് വിവരിച്ചു.

കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, റാവെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി. ശിവരാജ്, അസിസ്റ്റന്റ് പ്രൊഫസ്സർസ് ആയ ഡോ. ഇ. സത്യപ്രിയ, ഡോ. ആർ പ്രിയ , ഡോ. ജി ബൂപതി , ഡോ. കാർത്തിക് രാജ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *