Your Image Description Your Image Description

ദൊ​ഡൊ​മ: മാ​ര്‍ബ​ര്‍ഗ് വൈ​റ​സ് ടാ​ൻ​സാ​നി​യ​യിൽ പ​ട​രു​ന്നു. വ​ട​ക്ക​ന്‍ ടാ​ന്‍സാ​നി​യ​യി​ല്‍ മാ​ര്‍ബ​ര്‍ഗ് രോ​ഗം ബാ​ധി​ച്ച് എ​ട്ടു​പേ​ര്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

ക​ഴി​ഞ്ഞ പ​ത്തി​ന് ടാ​ൻ​സാ​നി​യ​യി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ക​രേ​ഗ സം​സ്ഥാ​ന​ത്തെ ര​ണ്ടു ജി​ല്ല​ക​ളി​ൽ ഒൻപത് പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ എ​ട്ടുപേ​ര്‍ മ​രി​ച്ച​താ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടെ​ദ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളു​ടെ സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. രോ​ഗ​നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ടെ​ദ്രോ​സ് അ​ദാ​നോം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ല്‍ പ​റ​ഞ്ഞു.

എ​ബോ​ള​യോ​ളം മാ​ര​ക​മാ​യ വൈ​റ​സാ​ണ് മാ​ര്‍ബ​ര്‍ഗ്. പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ലൂ​ടെ​യാ​ണ് വൈ​റ​സ് വ്യാ​പ​നം ന​ട​ക്കു​ക. 88 ശ​ത​മാ​ന​മാ​ണ് മ​ര​ണ​നി​ര​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *