Your Image Description Your Image Description

മലപ്പുറം : പരപ്പനങ്ങാടി നഗരസഭയിലെ അഞ്ചപ്പുര പൊതുമരാമത്ത് റോഡിലെ അനധികൃത നിർമ്മാണം ഫെബ്രുവരി 10 നകം പൊളിച്ചു മാറ്റാൻ തിരൂരങ്ങാടി താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസിൻ്റെ നിർദേശം.

നാടുകാണി-പരപ്പനങ്ങാടി റോഡ് നിർമാണപ്രവൃത്തിയുടെ ഭാഗമായി നടന്ന സർവേപ്രകാരം അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയെങ്കിലും അഞ്ചപ്പുരയിലെ കെട്ടിടം മാത്രം നിലനിർത്തുകയായിരുന്നു. പൊളിച്ചുമാറ്റാൻ നഗരസഭ സെക്രട്ടറി നിർദേശം നൽകിയെങ്കിലും പാലിക്കപ്പെടാതെ പോയി.

ഇതിനെതിരെ നഗരസഭ കൗൺസിലറായ തുടിശ്ശേരി കാർത്തികേയനാണ് പരാതിയുമായി മന്ത്രിയെ കാണാനെത്തിയത്. പരാതി കേട്ട മന്ത്രി ഫെബ്രുവരി 10 നകം കയ്യേറ്റം ഒഴിപ്പിക്കാൻ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *