Your Image Description Your Image Description

ഉപ്പുതറ : പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. ആലടി ചേലക്കൽ തങ്കൻ, പരപ്പ് മണ്ണഞ്ചേരിൽ ജോളി എന്നിവർക്കാണ് കുത്തേറ്റത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ആലടി വളവിനുസമീപം ഈട്ടിച്ചുവട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ആക്രമണം ഉണ്ടായത്.

ഹെൽമെറ്റിനുള്ളിൽ കടന്ന ഈച്ച കഴുത്തിനും മുഖത്തും കുത്തി. വാഹനം നിർത്തി പെരിയാറിലെ കയത്തിൽ ചാടിയാണ് ഈച്ചയുടെ ആക്രമണത്തിൽ നിന്ന് ഇരുവരും രക്ഷപ്പെട്ടത്.

തങ്കൻ ആലടി കുടുംബാരോഗ്യകേന്ദ്രത്തിലും ജോളി കട്ടപ്പന താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *