Your Image Description Your Image Description

കണ്ണൂർ: മരണം സ്ഥിരീകരിച്ച് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എ.കെ.ജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ്റെ (67) കൈ അനങ്ങുന്നതായാണ് ആശുപത്രിയിലെ അറ്റൻ്റർ കണ്ടെത്തിയത്. ഇതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു പവിത്രൻ. തിങ്കളാഴ്ച രാത്രിയാണ് ഇയാളെ കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

പിന്നീട് മരിച്ചെന്നു കരുതി മൃതദേഹം പുറത്തിറക്കാനിരിക്കെയാണ് ആശുപത്രി ജീവനക്കാർ കയ്യിൽ അനക്കം കണ്ടത്. ആംബുലന്‍സ് തുറന്ന സമയത്ത് കൈ അനങ്ങുന്നത് പോലെ സംശയം തോന്നിയാണ് ശ്രദ്ധിക്കുന്നതെന്ന് ആശുപത്രി ജീവനക്കാരന്‍ പ്രതികരിച്ചു. മരണം ഉറപ്പിച്ചത് ബന്ധുക്കൾ തന്നെയാണെന്ന് എകെജി ആശുപത്രിയിലെ അറ്റൻഡർ ജയൻ പറഞ്ഞു.

പ്രാദേശിക ജനപ്രതിനിധികൾ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എ.കെ.ജി ആശുപത്രി അധികൃതർ

മരണം ഉറപ്പിച്ചതിൻ്റെ രേഖകൾ വാങ്ങുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല. ബന്ധുക്കൾ വിളിച്ചുപറഞ്ഞതിനെ തുടർന്ന് ഫ്രീസർ അടക്കം തയ്യാറാക്കിവെച്ചിരുന്നു. ‘മരിച്ചയാൾക്ക് ജീവൻ വയ്ക്കുന്നത്’ ആദ്യത്തെ അനുഭവം എന്നും അറ്റൻ്റർ ജയൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *