Your Image Description Your Image Description

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന. കാക്കനാട് ജയിലിൽ കഴിയുന്ന ബോബി ചെമ്മണൂരിനെ മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം. എന്നാൽ, ഇവരുടെ പേരു വിവരങ്ങൾ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ ജയിലധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്ത് ലഭിച്ചു. സംഭവത്തിൽ ജയില്‍ വകുപ്പ് കാര്യമായ അന്വേഷണം നടത്തുമെന്നാണ് സൂചന. ജയിലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യം അനുവദിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഉച്ച കഴിഞ്ഞു ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടാകും. ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബിക്കെതിരെ കേസെടുത്തത്. 14 ദിവസം റിമാൻഡിൽ വിടാനായിരുന്നു കോടതി നിർദേശിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *