Your Image Description Your Image Description

ആർ.ബി.ഐ 200 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ 200 രൂപയുടെ കള്ളനോട്ടുകൾ വ്യാപിക്കു​ന്നുവെന്ന് ആർ.ബി.ഐ വിലയിരുത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നോട്ട് പിൻവലിക്കുമെന്ന് ചില വാർത്താ വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ സർക്കുലേറ്റ് ചെയ്യുന്ന കറൻസികൾ 200 രൂപയുടേയും 500 രൂപയുടേതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആർ.ബി.ഐയുടെ ഭാഗത്ത് നിന്നും നോട്ട് പിൻവലിക്കുന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. അതുപോലെ തന്നെ 500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് ധനമ​ന്ത്രാലയം വ്യക്തമാക്കിയിരുന്നു. 500നൊപ്പം 2000 രൂപയുടെ കള്ളനോട്ടുകളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു.

അതേ സമയം 2018-19 കാലയളവിൽ 21,865 മില്യൺ 500 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. 2023-24 കാലയളവിൽ കള്ളനോട്ടുകളുടെ എണ്ണം 85,711 ആയി ഉയർന്നു. എന്നാൽ ഈ റിപ്പോർട്ടിലൊന്നും 200 രൂപയുടെ കള്ളനോട്ടിനെ കുറിച്ച് കാര്യമായ പരാമർശമില്ല. ഇതിനിടെയാണ് കള്ളനോട്ടുകളുടെ പേരിൽ 200 രൂപയുടെ കറൻസി നിരോധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *