Your Image Description Your Image Description

കല്യാണി പ്രിയദർശനും നസ്ലിനും അഭിനയിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ കാട്ടാനയാക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വച്ചാണ് ഒറ്റയാന്‍ കാര്‍ അക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന്‍ തകര്‍ത്തത്. ഒറ്റയാന്‍ ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ് എന്നാണ് വിവരം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനമാണ് ആക്രമിക്കപ്പെട്ടത്.

ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനില്‍ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്. അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പൊള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അരുണ്‍ ഡൊമിനിക് ഒരുക്കുന്ന കല്യാണി – നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പൊള്‍ അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *