Your Image Description Your Image Description

വ​യ​നാ​ട്: മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കുമെന്ന് സ​ര്‍​ക്കാ​ര്‍. കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കും. ഇ​തി​നാ​യി ര​ണ്ട് സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു.

കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണം. ഇത് പരിശോധിച്ച് കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതിനായി വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രാദേശിക സമിതികള്‍ രൂപവത്കരിക്കണം.

സമതി തയ്യറാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് വ്യക്തമായ ശുപാര്‍ശ സഹിതം സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കൊടുക്കേണ്ടത് സംബന്ധിച്ച് മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്.സംസ്ഥാന സമിതിയാണ് റിപ്പോര്‍ട്ടില്‍ സൂക്ഷ്മ പരിശോധന നടത്തുക.

സംസ്ഥാന സമിതിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവാരാണ് ഉള്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *