Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറായിരം രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്.സിയോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഡിഗ്രിയോ വേണം.

തമിഴ് ഒരു വിഷയമായി പഠിക്കുകയോ തമിഴിൽ പഠനം നടത്തുകയോ ചെയ്തിരിക്കണം. 18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയൊടൊപ്പം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 16ന് രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *