Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ തൊഴിൽമേളയുടെ രജിസ്ട്രേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്നു. 2025 ജനുവരി ഒന്നു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലാകെ 7139 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി. ആലപ്പുഴ നഗരസഭയിലാണ് ഏറ്റവുമധികം പേർ രജിസ്റ്റർ ചെയ്തത്.

നഗരസഭയിൽ 527 പേർ രജിസ്റ്റർ ചെയ്തപ്പോൾ 274 പേർ ഭരണിക്കാവ്
പഞ്ചായത്തിലും 228 പേർ കായംകുളം നഗരസഭയിലും രജിസ്റ്റർ ചെയ്തു. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രജിസ്ട്രേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറു നഗരസഭകളിലും ജോബ് സ്റ്റേഷനുകളും പഞ്ചായത്തുകളിൽ ഫെസിലിറ്റേഷൻ സെൻ്ററുകളും പ്രവര്‍ത്തന സജ്ജമാണ്. ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടല്‍ വഴി ഇന്നലെ മാത്രം 439 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക, ആവശ്യമെങ്കില്‍ അവരെ നൈപുണ്യ പരിശീലനം നല്‍കി തൊഴിലിലേക്ക് സജ്ജമാക്കുകയും ചെയുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴ എസ്.ഡി കോളേജില്‍ ഫെബ്രുവരി ഒന്നിന് നടത്തുന്ന മെഗാ തൊഴില്‍മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍, കേരള നോളജ് ഇക്കോണമി മിഷന്‍(കെ കെ ഇ എം), കെ-ഡിസ്‌ക് കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടല്‍ വഴിയോ പ്ലേ സ്റ്റോറില്‍ നിന്ന് ഡി ഡബ്ല്യൂ എം എസ് കണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https:knoweldgemission.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *