Your Image Description Your Image Description

അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് 14 വയസ്സുകാരിയായ മുംബൈ താരം ഇറാ ജാദവ്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് ഇറാ ചരിത്രമെഴുതിയത്. മേഘാലയ്ക്കെതിരെയുള്ള മത്സരത്തിൽ മുംബൈക്ക് വേണ്ടി 157 പന്തിൽ നിന്നും 346 റൺസാണ് ഇറാ നേടിയത്. 42 ഫോറും 16 കൂറ്റൻ സിക്സറും താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. മത്സരത്തില്‍ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 563 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ മേഘാലയ 19 റണ്‍സിന് ഓള്‍ഔട്ടായി. 544 റണ്‍സിന്റെ ജയം സ്വന്തമാക്കിയ മുംബൈ പുതിയ റെക്കോര്‍ഡും സ്വന്തമാക്കി.

മത്സരത്തില്‍ ഇറാ ജാദവിന് പുറമെ ഹര്‍ലി ഗാലയും സെഞ്ച്വറി നേടി. 79 പന്തില്‍ 116 റണ്‍സ് ആണ് ഹാര്‍ലി നേടിയത്. ഹാര്‍ലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 274 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇറാ ജാദവ് പടുത്തുയര്‍ത്തിയത്. പിന്നീട് ക്രീസില്‍ എത്തിയ ദീക്ഷ പവാറുമായി 186 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. മത്സരത്തില്‍ മേഘാലയയുടെ മൂന്ന് ബൗളര്‍മാര്‍ നൂറിലധികം റണ്‍സ് വഴങ്ങി. ഇന്ത്യ അണ്ടര്‍ 19 ടി20 ലോകകപ്പ് ടീമിനുള്ള സ്റ്റാന്‍ഡ്ബൈ പട്ടികയില്‍ ഇറാ ജാദവ് ഇടം നേടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *