Your Image Description Your Image Description

ചെന്നൈ: ഭാര്യയെ നടുറോഡിലിട്ട് വെട്ടികൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിപ്ലിക്കേൻ സ്വദേശി മണികണ്ഠൻ (42) ആണ് അറസ്റ്റിലായത്. മേടവാക്കം നാലാം ക്രോസ് സ്ട്രീറ്റിൽ കഴിയുന്ന ജ്യോതി (37)യെയാണ് ഇയാൾ നടുറോഡിലിട്ടെ വെട്ടികൊലപ്പെടുത്തിയത്. വർഷങ്ങളായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. മൂന്നു മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി.

ബ്യൂട്ടീഷ്യനായിരുന്നു ജ്യോതി. മണികണ്ഠന്റെ സഹോദരിയുടെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി യുവതി അടുപ്പത്തിലായിരുന്നു. ഏഴുവർഷം മുമ്പ് ഇവർ ഭർത്താവിൽ നിന്നും അകന്ന് മേടവാക്കത്ത് താമസമായി. കൃഷ്ണമൂർത്തിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം താമസിക്കണമെന്നും മണികണ്ഠൻ നിരന്തരം ആവശ്യപ്പെട്ടിട്ടും യുവതി ചെവിക്കൊണ്ടില്ല. ഇതിന്റെ പേരിൽ പലപ്പോഴും ഇരുവരും തമ്മിൽ വഴക്കിടാറുമുണ്ടായിരുന്നു.

ശനിയാഴ്ച ജ്യോതിയെ മണികണ്ഠൻ വിളിച്ചുവരുത്തി. ഇതനുസരിച്ച് പള്ളിക്കരണൈയിലെത്തിയെങ്കിലും ഇവിടെ വച്ചും മണികണ്ഠനുമായി വാക്കുതർക്കമുണ്ടതോടെ പ്രകോപിതയായ ജ്യോതി മണികണ്ഠനെ ചെരുപ്പൂരി അടിച്ച ശേഷമാണു മടങ്ങിയത്. വീട്ടിലെത്തി വിവരങ്ങൾ കൃഷ്ണമൂർത്തിയെയും അറിയിച്ചു. രാത്രി ഒമ്പത് മണിക്ക് ഇയാൾക്കൊപ്പം ബൈക്കിൽ ജ്യോതി മേടവാക്കം കൂട്ട് റോഡ് ഭാഗത്തെത്തി മണികണ്ഠനുമായി വീണ്ടും ബഹളമുണ്ടാക്കി.

ഈ സമയം മദ്യലഹരിയിലായിരുന്നു മണികണ്ഠൻ. തർക്കം രൂക്ഷമായതോടെ മണികണ്ഠൻ ഭാര്യയെ ആക്രമിച്ചു. കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവ് ജ്യോതിയുടെ കഴുത്തിലും തലയിലും വയറിലും വെട്ടുകയായിരുന്നു. കൃഷ്ണമൂർത്തിയെയും ഇയാൾ ആക്രമിച്ചു. ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജ്യോതി മരിച്ചു. കൃഷ്ണമൂർത്തി ചികിത്സയിലാണ്. കേസെടുത്ത മേടവാക്കം പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *