Your Image Description Your Image Description

ഇന്ത്യയുടെ യൂണിയൻ ബജറ്റിന് ഒരാഴ്ച്ച ബാക്കി നിൽക്കെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ തന്നെ. നിഫ്റ്റിയും, സെൻസെക്‌സും കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 600 പോയിന്റും 1700 പോയിന്റിൽ കൂടുതലും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24000 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്ത നിഫ്റ്റി 23440 പോയിന്റിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. സെൻസെക്സ് 77099 പോയിന്റിൽ പിന്തുണ നേടിയ ശേഷം 77378 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എല്ലാ സെക്ടറുകളും ക്രമമായി വീണ കഴിഞ്ഞ ആഴ്ചയിൽ വെള്ളിയാഴ്ചത്തെ മൂന്ന് ശതമാനം മുന്നേറ്റത്തോടെ ഐടി സെക്ടർ നഷ്ടമൊഴിവാക്കി. വ്യാഴാഴ്ച മുന്നേറ്റം നേടിയ എഫ്എംസിജി സെക്ടർ നഷ്ടവ്യാപ്തി കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ റിയൽറ്റി സെക്ടർ 8.4 ശതമാനം നഷ്ടം കുറിച്ചു. പൊതു മേഖല ബാങ്കുകളും നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും, നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും ഏഴ് ശതമാനത്തിൽ കൂടുതൽ നഷ്ടത്തിലായി. ബാങ്ക് നിഫ്റ്റിയും ഫിനാൻഷ്യൽ സെക്ടറും അഞ്ച് ശതമാനത്തിൽ കൂടുതൽ നഷ്ടത്തിലായപ്പോൾ റിലയൻസിന്റെ വീഴ്ചയും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയുടെ ഗതി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *