Your Image Description Your Image Description

മാങ്കാംകുഴി : ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. വെട്ടിയാർ പള്ളിയറക്കാവ് ക്ഷേത്ര ജങ്ഷനിൽ ശനിയാഴ്ച വൈകീട്ട് മൂന്നേകാലിനാണ് അപകടം ഉണ്ടായത്.

പത്തനംതിട്ടയിൽ നിന്ന്‌ ഹരിപ്പാട് മുട്ടത്തേക്കു പോവുകയായിരുന്ന സ്കൂട്ടറും ചെന്നിത്തലനിന്നു പന്തളം ഭാഗത്തേക്കുപോയ ഓട്ടോയുമായാണ് കൂട്ടിയിടിച്ചത്.

സ്കൂട്ടർ യാത്രക്കാരായ പത്തനംതിട്ട പിരുവീട് പേട്ടയിൽ അൻസലന (39), മക്കളായ അസ്‌ന (16), നിഹാൽ (10) എന്നിവർക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ചെന്നിത്തല പുത്തൻകോട്ടയ്ക്കകം വട്ടശ്ശേരി പുഴയ്ക്കൽ വി.എസ്. രാജൻ (69), ബന്ധുക്കളായ സോജി, സോഫിയ, ആൽബിൻ, എയ്ഞ്ചൽ എന്നിവർക്കുമാണ് പരിക്കേറ്റത്.

പരിക്ക് ഗുരുതരമായതിനാൽ ഓട്ടോ ഡ്രൈവർ രാജനെയും ആൽബിനെയും തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറത്തികാട് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *