Your Image Description Your Image Description

പാ​റ​ശാ​ല: എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പേർ അറസ്റ്റിൽ . തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി സ​ദ​ഹു​ത്ത് അ​ലി (28), ക​ല്ല​മ്പ​ലം സ്വ​ദേ​ശി റി​യാ​ദ്(32), ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഹാ​ഷിം (30) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​ക്ക് കാ​രോ​ട് മു​ക്കോ​ല ബൈ​പ്പാ​സി​ന്‍റെ ആ​രം​ഭ ഭാ​ഗ​ത്താ​യി ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കോ​വ​ളം, പൂ​വാ​ര്‍, വ​ര്‍​ക്ക​ല മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ല​ഹ​രി​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​വർ.പ്ര​തി​ക​ളെ പോലീസ് കോ​ട​തിയിൽ ഹാജരാക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *