Your Image Description Your Image Description

ക​റു​ക​ച്ചാ​ൽ: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട​പ്പ​ള്ളി ആ​ന​ത്താ​റ്റി​ൽ കെ​വി​ൻ അ​ല​ക്സ്‌ (30), വ​ലി​യ​പ​റ​മ്പി​ൽ രാ​ഹു​ൽ സു​രേ​ന്ദ്ര​ൻ (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പിടികൂടിയത്.

ക​റു​ക​ച്ചാ​ൽ ത​കി​ടി​യേ​ൽ മാ​മു​ണ്ട റോ​ഡി​ന് സ​മീ​പം യു​വാ​ക്ക​ൾ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ‌​ർ പി​ടി​യി​ലാ​യ​ത്.3.976 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *