Your Image Description Your Image Description

നീ​ല​ഗി​രി: കു​ന്നി​ന് മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ണ് പി​ടി​യാ​ന ച​രി​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ലെ കു​ന്നൂ​രി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടം ഉണ്ടായത്.

300 അ​ടി താ​ഴ്ച​യി​ലേ​ക്ക് ആ​ണ് ആ​ന വീ​ണ​ത്. വീ​ഴ്ച​യി​ൽ അ​വ​ശ​യാ​യ ആ​ന വീ​ണ്ടും താ​ഴേ​ക്ക് വീ​ണ​തോ​ടെ​യാ​ണ് ച​രി​ഞ്ഞ​ത്.രാ​വി​ലെ കു​ന്നി​ൻ ച​രു​വി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ ആന താ​ഴേ​ക്ക് വീണതാകാമെന്ന് സംശയം.

ആ​ന ആ​ദ്യം വീ​ണി​ട​ത്ത് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് ആ​ന ര​ണ്ടാ​മ​തും താ​ഴേ​ക്ക് വീ​ണു. താ​ഴ്ച​യി​ൽ ഇ​റ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴേ​ക്കും ആ​ന ച​രി​ഞ്ഞി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *