Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്താ​ൻ നിശ്ചയിച്ചിരുന്നു ഭാ​ര​ത് ന്യാ​യ് യാ​ത്ര​യു​ടെ പേ​ര് ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര എ​ന്ന് പ​രി​ഷ്ക​രി​ച്ചു. എ​ഐ​സി​സി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

പതിനാലു സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് യാ​ത്ര ക​ട​ന്നു​പോ​കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 15 സം​സ്ഥാ​ന​ങ്ങ​ളാ​യി ഉ​യ​ർ​ത്തി. 66 ദി​വ​സ​മാ​ണ് യാ​ത്ര​യു​ടെ ദൈ​ർ​ഘ്യം. ഒ​രു​ദി​വ​സം ര​ണ്ട് പ്രാ​വ​ശ്യ​മാ​ണ് യാ​ത്ര​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക.

ജ​നു​വ​രി 14 ന് ​മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ലി​ൽ​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാർ​ഗെ​യാ​ണ് യാ​ത്ര ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ന്ന​ത്.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 110 ജി​ല്ല​ക​ളി​ലൂ​ടെ 6,700 കി​ലോ​മീ​റ്റ​റാ​ണ് യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ൽ 100 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും 337 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​ദ്യം 6,200 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് യാ​ത്ര തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 20 ജി​ല്ല​ക​ളി​ലാ​യി 11 ദി​വ​സ​മാ​ണ് ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *