Your Image Description Your Image Description

പത്തനംതിട്ട : ജില്ല പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നുള്ളവരായിരിക്കണം. യോഗ്യത: പതിനൊന്നാം ക്ലാസ് വിജയം/ഐടിഐ/പത്താം ക്ലാസ്. സമാന മേഖലയിലെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.

15 സീറ്റുകള്‍ മാത്രം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ 100ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും സര്‍ട്ടിഫിക്കേഷനും ലഭിക്കും. അവസാന തീയതി ജനുവരി 12. ഫോണ്‍ : 9495999688.

Leave a Reply

Your email address will not be published. Required fields are marked *