Your Image Description Your Image Description

കടകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിക്കണമെന്ന് നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം. ബിന്നുകള്‍ സ്ഥാപിച്ചുവെന്ന് അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി. യൂസര്‍ ഫീ കളക്ഷനില്‍ 30 ശതമാനത്തില്‍ താഴെ നില്‍ക്കുന്ന പഞ്ചായത്തുകള്‍ അവ 100 ശതമാനത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി.

പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തുന്നതിനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. നിലവില്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 99 സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. നിലവില്‍ ആറ് ഗ്രാമപഞ്ചായത്തുകളിലാണ് മിനി എം.എസി.എഫുകള്‍ ഇല്ലാത്തത്. മാലിന്യക്കൂനകള്‍ ഉണ്ടായിരുന്ന ഇടങ്ങളില്‍ സ്നേഹാരാമങ്ങള്‍ സ്ഥാപിക്കുന്നതിനായി 264 ഇടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്‍, നവകേരളമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *