Your Image Description Your Image Description

കാ​സ​ര്‍​ഗോ​ഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരായി. കെ.വി കുഞ്ഞിരാമനെ കൂടാതെ സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ഇന്ന് ജയില്‍ മോചിതരായത്.

ജ​യി​ലി​ലി​ന് പു​റ​ത്ത് ക​ണ്ണൂ​രി​ലെ സി​പി​എം നേ​താ​ക്ക​ള്‍ വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ജ​യ​രാ​ജ​നും പാർട്ടി ജില്ലാ സെക്രട്ടറിഎം.​വി.​ജ​യ​രാ​ജ​നും പ്ര​തി​ക​ളെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. ഹാ​ര​മ​ണി​യി​ച്ചും വ​ലി​യ ആ​ര​വ​ങ്ങ​ളോ​ടെ​യു​മാ​ണ് നാ​ല് പേ​രെ​യും പാ​ര്‍​ട്ടി സ്വീ​ക​രി​ച്ച​ത്.

അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും അത് തടഞ്ഞില്ല എന്ന കുറ്റത്തിനുള്ള അഞ്ചുവര്‍ഷം ശിക്ഷാവിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *