Your Image Description Your Image Description

യൂറോപ്യന്‍ യൂണിയന്‍ ചൈനീസ് കമ്പനികള്‍ക്ക് അന്യായമായ വ്യാപാര തടസ്സങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചൈന. ചൈനീസ് സംരംഭങ്ങള്‍ക്കെതിരായ വിദേശ സബ്സിഡി അന്വേഷണത്തിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. ഇലക്ട്രിക് വാഹന (ഇവി) നിര്‍മ്മാതാക്കള്‍ക്കുള്ള ചൈനീസ് സര്‍ക്കാര്‍ സബ്സിഡികള്‍ യൂറോപ്യന്‍ യൂണിയന്‍ മത്സരത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ടോ എന്നതിനെക്കുറിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ബ്രസല്‍സ് ചൈനയ്‌ക്കെതിരെ അന്വേഷണം നടത്തിയത്.വിദേശ സബ്സിഡികള്‍ നിര്‍ണ്ണയിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടെന്ന് ചൈന ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്യന്‍ യൂണിയന്റെ അന്വേഷണ പ്രക്രിയ ‘ചൈനീസ് സംരംഭങ്ങള്‍ക്ക് കനത്ത ഭാരം ചുമത്തുന്നുവെന്ന് ചൈന ചൂണ്ടിക്കാണിക്കുന്നു. അന്വേഷണ നടപടിക്രമം ‘തുറന്നതും സുതാര്യവുമല്ല’ കൂടാതെ അന്വേഷണങ്ങള്‍ ലക്ഷ്യമിടുന്ന കമ്പനികളുടെ പങ്കാളിത്തത്തെ കുറിച്ചും യൂറോപ്യന്‍ യൂണിയന്‍ ആഴത്തില്‍ അന്വേഷിക്കുന്നുവെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. അതേസമയം, അന്വേഷണത്തിന് സഹകരിക്കാന്‍ വിസമ്മതിച്ചാല്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

2023 ഒക്ടോബറില്‍, യൂറോപ്യന്‍ കമ്മീഷന്‍ ചൈനയില്‍ നിന്നുള്ള പാസഞ്ചര്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ (BEVs) ഇറക്കുമതിയെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ചൈനയില്‍ നിന്ന് യൂറോപ്പിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ ഇറക്കുമതി തീരുവ യൂറോപ്യന്‍ യൂണിയന്‍ 45ശതമാനമായി ഉയര്‍ത്തി. എന്നാല്‍ ഇതിന് പ്രതികാരമായി, ചൈന യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് നിന്നുള്ള ബ്രാണ്ടിക്ക് താല്‍ക്കാലിക താരിഫ് ഏര്‍പ്പെടുത്തുകയും യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *