Your Image Description Your Image Description

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഡോണൾഡ്‌ ട്രംപിനെ പരാജയപ്പെടുത്തുമായിരുന്നുവെന്ന് ജോ ബൈഡന്‍. എന്നാൽ വീണ്ടും പ്രസിഡന്റായാലും അപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നും ബൈഡന്‍ യു.എസ്.എ. ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതുവരെ കുഴപ്പമൊന്നുമില്ല. പക്ഷേ, ആര്‍ക്കറിയാം, 86 വയസ്സാകുമ്പോള്‍ ഞാൻ എങ്ങനെയായിരിക്കുമെന്ന്, അദ്ദേഹം പറഞ്ഞു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായിരുന്ന കമല ഹാരിസിനെ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് പരാജയപ്പെടുത്തിയത്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജനുവരി ഇരുപതിനാണ് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *