Your Image Description Your Image Description

റിയാദ്: സൗദി അറേബ്യ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. ആവശ്യമായ പച്ചക്കറിയുടെ 80.6 ശതമാനവും രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, മത്സ്യം എന്നിവയുടെ ഉത്പാദനത്തിലും വളര്‍ച്ച രേഖപ്പെടുത്തി.

ഭക്ഷ്യ ഉല്‍പാദന രംഗത്ത് സൗദി അറേബ്യ അതിവേഗം വളര്‍ച്ച കൈവരിച്ചുവരുന്നതായി പുതിയ റിപ്പോര്‍ട്ട്. ജനറല്‍ സ്റ്റാററിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് വര്‍ധനവ്. പഴങ്ങളുടെ ഉല്‍പാദനത്തില്‍ 63.7 ശതമാനവും ഭക്ഷ്യ ധാന്യങ്ങളുടെ ഉപഭോഗത്തില്‍ 14.8 ശതമാനവും തദ്ദേശിയമായി ഉല്‍പാദിപ്പിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ മൊത്തം കാര്‍ഷിക വരുമാനം 3830 കോടി റിയാലായി ഉയര്‍ന്നു. മത്സ്യ ഉല്‍പാദനം വഴിയുള്ള വരുമാനം 520 കോടി റിയാലായും വര്‍ധിച്ചു. ക്ഷീര കര്‍ഷക രംഗത്തും കോഴി, മുട്ട ഉല്‍പാദനത്തിലും വളര്‍ച്ച കൈവരിച്ചു വരുന്നതായും അതോറിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *