Your Image Description Your Image Description

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി20 ലീഗുകളില്‍ ഇനിയും കളി തുടരുമെന്നും 38കാരനായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ പ്രഖ്യാപിച്ചു.198 ഏകദിനങ്ങളില്‍ 18 സെഞ്ച്വറികളും 50 അര്‍ധ സെഞ്ച്വറികളുമടക്കം 7346 റണ്‍സ് നേടിയ താരം 47 ടെസ്റ്റുകളിലും ന്യുസിലന്‍ഡിനായി പാഡണിഞ്ഞു.

ദേശീയ ജഴ്‌സിയില്‍ 122 ട്വന്റി20 മത്സരങ്ങളില്‍നിന്നായി 3531 റണ്‍സും നേടി. ഏകദിനത്തില്‍ ഇരട്ട ശതകം നേടിയ ആദ്യ ന്യൂസിലന്‍ഡ് താരമെന്നതിന് പുറമെ ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ച്വറിയും നേടി.

Leave a Reply

Your email address will not be published. Required fields are marked *