Your Image Description Your Image Description

ഡല്‍ഹി: അനാവശ്യ ഇടപെടലുകൾ നടത്തുന്ന കായിക മന്ത്രാലയത്തിനെതിരെ കായിക മന്ത്രിക്ക് കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. കായിക ഫെഡറേഷനുകളില്‍ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായി പിടി ഉഷ ആരോപിച്ചു. കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടലെന്നും പിടി ഉഷ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ ഗോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ഉഷയുടെ വിമര്‍ശനം.കായിക മന്ത്രാലയതിലെ ജീവനക്കാര്‍ കായികമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചട്ടലംഘനം നടത്തുന്ന പല കായിക സംഘടനകളെയും പിന്തുണയ്ക്കുകയാണെന്നും പിടി ഉഷ ആരോപിച്ചു. കായിക മന്ത്രിയെ യഥാര്‍ത്ഥ വസ്തുക്കള്‍ കായിക മന്ത്രാലയത്തിലെ ജീവനക്കാര്‍ അറിയിക്കാറില്ലെന്നും മന്‍സൂഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തില്‍ പിടി ഉഷ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *